you have the possibility to publish an article related to the theme of this page, and / or to this region:
India - -An information and promotions platform.
Links the content with your website for free.
India - Web content about kerala cricket league
കേരള ക്രിക്കറ്റ് ലീഗ് ഫൈനൽ ഇന്ന്; കലാശപ്പോരിന് കാലിക്കറ്റ് X കൊല്ലംതിരുവനന്തപുരം∙ സെമിയിൽ പരാജയത്തിന്റെ വക്കിൽ നിന്നു തിരിച്ചു എത്തി ട്രിവാൻഡ്രം റോയൽസിനെ തകർത്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും വമ്പൻ സ്കോറിന്റെ കരുത്തിൽ തൃശൂർ ടൈറ്റൻസിനെ മുട്ടുകുത്തിച്ച കൊല്ലം സെയ്ലേഴ്സും പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലിൽ.
കാര്യവട്ടം സ്പോർട്സ്ഹബ്സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 6.
45നാണ് ഫൈനൽ.
ആദ്യ സെമിയിൽ ഉറപ്പിച്ച ജയത്തിന്റെ പടിവാതിൽക്കൽ കലമുടച്ച റോയൽസ്, ഗ്ലോബ്സ്റ്റാർസിനു ഫൈനൽ ടിക്കറ്റ്സമ്മാനിക്കുകയായിരുന്നു.
173 വിജയലക്ഷ്യം അനായാസം പിന്തുടർന്ന റോയൽസ് 15.
3 ഓവറിൽ ഒരുവിക്കറ്റിന് 136 എന്ന സുരക്ഷിത നിലയിൽ നിന്നാണ് 18.
2 ഓവറിൽ 6 വിക്കറ്റിന് 147 റൺസിലേക്ക്തകർന്നടിഞ്ഞത്.
4 വിക്കറ്റുകൾ വീഴ്ത്തിയ അഖിൽ സ്കറിയയും 2 നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയ എം.
നിഖിലും ചേർന്നാണ് അസാധ്യമെന്നു തോന്നിയ വിജയം ഗ്ലോബ്സ്റ്റാർട്സിനായി പിടിച്ചെടുത്തത്.
അഖിൽ സ്കറിയയാണ് കളിയിലെ കേമൻ.
സ്കോർ– ഗ്ലോബ്സ്റ്റാർസ് 172–4, റോയൽസ് 155–7.
18 റൺസ് ജയം.
വെടിക്കെട്ട് ഉത്സവമായി മാറിയ രണ്ടാം സെമിഫൈനലിൽ കൊല്ലം സെയ്ലേഴ്സുഉയർത്തിയ ഇരട്ട സെഞ്ചറി സ്കോറിനു (210) മുന്നിൽ ടൈറ്റൻസ് പൊരുതിത്തോൽക്കുകയായിരുന്നു.
സ്കോർ: സെയ്ലേഴ്സ് 20 ഓവറിൽ 2ന് 210, ടൈറ്റൻസ് 20 ഓവറിൽ 8ന് 194.
സെഞ്ചറിനേടിയ അഭിഷേക് നായരും (103) അർധസെഞ്ചറിനേടിയ നായകൻ സച്ചിൻ ബേബിയും (83) ചേർന്നാണ് സ്കോർ 200 കടത്തിയത്.
61 ബോളിൽ 11 ഫോറും 6 സിക്സറുകളുമടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്.
ടൈറ്റൻസ് 7 ബോളർമാരെ പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല.
അഭിഷേകാണ് പ്ലെയർ ഓഫ് ദ് മാച്ച്.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ഫൈനലിൽ അതിഥികളായി എത്തുന്നത് ലീഗിന്റെ ബ്രാൻഡ്അംബാസഡർ കൂടിയായ നടൻ മോഹൻലാലും കായിക മന്ത്രി വി.
അബ്ദുറഹിമാനും.
ചാംപ്യൻമാർക്ക് ട്രോഫിക്കുപുറമേ 30 ലക്ഷം രൂപയാണ് സമ്മാനം.
2–ാം സ്ഥാനക്കാർക്ക് 20 ലക്ഷം രൂപയും സെമിഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം രൂപ വീതവും ആണ് സമ്മാനം.
ഫൈനലിനുമുന്നോടിയായി മസാല കോഫി ബാൻഡിന്റെ സംഗീത പരിപാടിയുണ്ടാകും.
ഫൈനലിനു പ്രവേശനം സൗജന്യമാണ്.
സ്റ്റാർ സ്പോർട്സ് ഒന്ന്ചാനലിലും ഒടടിപ്ലാറ്റ്ഫോമായ ഫാൻകോഡിലും തത്സമയ സംപ്രേഷണവുമുണ്ട്.